FLASH NEWS

സ്തനാർബുദം : ആശങ്ക വേണ്ട,അവബോധം മതി

October 22,2023 04:58 PM IST

സ്തനാർബുദ രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. വ്യത്യസ്തമായ കാരണങ്ങൾ മനസിലാക്കി  പ്രതിരോധം ശീലിച്ചാൽ ഒരു പരിധി വരെ സ്തനാർബുദത്തെ അകറ്റി നിർത്താം.

കാരണങ്ങൾ :  

പ്രായമേറുക, നേരത്തെ ആര്‍ത്തവം ആകുക, ആര്‍ത്തവവിരാമം വൈകുക,പാരമ്പര്യം തുടങ്ങിയ വ്യത്യസ്ത കാരണങ്ങൾ സ്തനാര്‍ബുദ സാദ്ധ്യത  വര്‍ദ്ധിപ്പിക്കുന്നു.

ആര്‍ത്തവവിരാമത്തിന് ശേഷം ചെയ്യുന്ന ഹോര്‍മോണ്‍ റീപ്ലേസ്മെന്‍റ് തെറാപ്പി  സ്തനാര്‍ബുദ സാദ്ധ്യതത വര്‍ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

അമിതവണ്ണവും സ്ത്രീകളില്‍ സ്തനാര്‍ബുദ സാദ്ധ്യത കൂട്ടുന്നു എന്നതിനാല്‍ പ്രായത്തിനും ഉയരത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച ശരീരഭാരം നിലനിർത്തണം.

പഴങ്ങളും പച്ചക്കറികളും ഉൾപ്പടെ നല്ലതുപോലെ കാത്സ്യം അടങ്ങിയ ഭക്ഷണം  കഴിക്കുന്നത് പതിവാക്കണം.

അനാരോഗ്യകരമായ   പ്രോസസ്ഡ് ഫുഡ്സ് ഒഴിവാക്കണം.

 

പതിവായ വ്യായാമവും സ്തനാര്‍ബുദ പ്രതിരോധത്തിന് ചെയ്യാവുന്നതാണ്.

എന്നാൽ സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടാണ് മാതൃത്വവും സ്തനാര്‍ബുദവും പരസ്പരം കണ്ണി ചേരുന്നത് എന്നതിനാൽ ചില സാഹചര്യങ്ങൾ സ്തനാർബുദ സാദ്ധ്യതയെ പ്രതിരോധിയ്ക്കുന്നു.

മുപ്പത് വയസിന് മുമ്പേ ആദ്യത്തെ കുഞ്ഞ് ജനിയ്ക്കുക, കുഞ്ഞ് ജനിച്ച ശേഷം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കുഞ്ഞിന് മുലയൂട്ടുക എന്നിവയെല്ലാം സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.